പ്രശസ്ത ഗായകനും ഐഡിയ സ്റ്റാർ സിംഗർ താരവുമായ ശ്രീനാഥ് ശിവശങ്കരന്റെ മകളെ കൈകളിലേന്തി നിൽക്കുന്ന അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ശ്രീനാഥിന്റെ കുഞ്ഞിനെ രഞ്ജിനി ഓമനിക്കുന്ന ചിത്രം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ ശ്രീനാഥിന് കുറച്ചു മാസങ്ങൾക്ക് മുൻപാണ് പെൺകുഞ്ഞ് ജനിക്കുന്നത്. ‘അവളെത്തി, ഞങ്ങളുടെ അനുഗ്രഹം’ എന്ന കുറിപ്പോടെ ശ്രീനാഥ് അന്ന് പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോയുടെ കാലം മുതൽക്കേ അടുത്ത സുഹൃത്തുക്കളായ രഞ്ജിനിയും ശ്രീനാഥും ആ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ മാസങ്ങൾക്ക് ശേഷം രഞ്ജിനിയുടെയും അമ്മയുടെയും അടുത്തേക്ക് കുഞ്ഞുമായി ശ്രീനാഥും കുടുംബവും എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞിന് അച്ഛൻ ശ്രീനാഥിന്റെ അതേ മുഖച്ഛായ ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.